ആനവരുന്നുണ്ടാന
തുമ്പിക്കയ്യുള്ളാന.
കറുകറെ നിറമുള്ളാന
കൊമ്പുകള്‍ രണ്ടുള്ളാന
തൂണുകള്‍ പോലെ കാലുകളും
പത്തായം പോല്‍ കുംഭയുമായി
ആന നടത്തം കാണാന്‍
എന്തൊരുചേലെന്റമ്മിണിയെ
Monday, April 20, 2009
ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ
ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ
നെയ്യിലിട്ട ദോശ
അച്ഛനഞ്ച്, അമ്മയ്‌ക്ക് നാല്
ചേട്ടന് മൂന്ന്, ചേച്ചിക്ക് രണ്ട്
എനിക്കൊന്നേ തന്നുള്ളൂ
നെയ്യിലിട്ട ദോശ
അച്ഛനഞ്ച്, അമ്മയ്‌ക്ക് നാല്
ചേട്ടന് മൂന്ന്, ചേച്ചിക്ക് രണ്ട്
എനിക്കൊന്നേ തന്നുള്ളൂ
ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ
ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ
പാലു തരും പീപ്പിതരും പാവതരും അമ്മ
പട്ടുറുമാല്‍ തുന്നിത്തരും പൊട്ടുതൊടുവിക്കും
അച്ഛനെന്നെ തല്ലിടുമ്പോള്‍ അമ്മയോടിയെത്തും
അമ്മയാണെന്നുമെന്റെ കാണപ്പെട്ട ദൈവം
അമ്മയെമറക്കുകില്ല ജീവനുള്ള കാലം
പാലു തരും പീപ്പിതരും പാവതരും അമ്മ
പട്ടുറുമാല്‍ തുന്നിത്തരും പൊട്ടുതൊടുവിക്കും
അച്ഛനെന്നെ തല്ലിടുമ്പോള്‍ അമ്മയോടിയെത്തും
അമ്മയാണെന്നുമെന്റെ കാണപ്പെട്ട ദൈവം
അമ്മയെമറക്കുകില്ല ജീവനുള്ള കാലം
തള്ള പൂച്ചേം പിള്ള പൂച്ചേം
തള്ള പൂച്ചേം പിള്ള പൂച്ചേം
ചന്ത കാണാന്‍ പോയി
മ്യാവൂ മ്യാവൂ മ്യാവൂ, തള്ള നടന്നു മുമ്പേ
മ്യാവൂ മ്യാവൂ മ്യാവൂ, പിള്ള നടന്ന പിമ്പേ
പച്ചക്കറി കണ്ടു, പച്ചിലകള്‍ കണ്ടു
പഴുത്തു തുടുത്ത, പഴങ്ങള്‍ കണ്ടു
കായലോളങ്ങളില്‍ നീന്തിത്തുടിച്ചൊരു
മീനിനെ മാത്രം കണ്ടില്ല,
മീനിനെ മാത്രം കണ്ടില്ല.
ചന്ത കാണാന്‍ പോയി
മ്യാവൂ മ്യാവൂ മ്യാവൂ, തള്ള നടന്നു മുമ്പേ
മ്യാവൂ മ്യാവൂ മ്യാവൂ, പിള്ള നടന്ന പിമ്പേ
പച്ചക്കറി കണ്ടു, പച്ചിലകള്‍ കണ്ടു
പഴുത്തു തുടുത്ത, പഴങ്ങള്‍ കണ്ടു
കായലോളങ്ങളില്‍ നീന്തിത്തുടിച്ചൊരു
മീനിനെ മാത്രം കണ്ടില്ല,
മീനിനെ മാത്രം കണ്ടില്ല.
വാകുരുവീ വരുകുരുവി
വാകുരുവീ വരുകുരുവി
വാഴക്കൈമേലിരി കുരുവി
നാരുതരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം
വാഴക്കൈമേലിരി കുരുവി
നാരുതരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം
റാകി പറക്കുന്ന ചെമ്പരുന്തേ
റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു