Monday, April 20, 2009

Baa baa black sheep, have any wool?

Baa baa black sheep, have any wool?
Yes sir, yes sir, three bags full
One for my master, one for the dame
and
One for the little boy who lives down the lane.

Are you sleeping? Are you sleeping?

Are you sleeping? Are you sleeping?
Brother John, Brother John
Morning bells are ringing,
Morning bells are ringing,
Ding Dong Bell, Ding Dong Bell

I hear thunder, I hear thunder

I hear thunder, I hear thunder
Oh don't you? Oh don't you?
Pitter Patter rain drops
Pitter Patter rain drops
I am wet through
I am wet through

Twinkle Twinkle little star

Twinkle Twinkle little star
How I wonder what you are
Up above the world so high
Like a diamond in the sky
When the glazing sun is gone
Then you twinkle all the night

Johny Johny, Yes Papa,

Johny Johny, Yes Papa,
Eating sugar? No Papa
Telling lies? No Papa
Open your mouth, Ha Ha Ha

ഒന്നും ഒന്നും രണ്ട്‌

ഒന്നും ഒന്നും രണ്ട്‌
കടലിലൊരു ഞണ്ട്‌
രണ്ടും രണ്ടും നാല്‌
കിണ്ടിക്കൊരു വാല്‌
മൂന്നു മൂന്നും ആറ്‌
മുറ്റത്തൊരു കാറ്‌
നാലു നാലും എട്ട്‌
നെറ്റിക്കൊരു പൊട്ട്‌
അഞ്ചു അഞ്ചും പത്ത്‌
ദൈവത്തിന്റെ സ്വത്ത്‌

കുഞ്ചിയമ്മയ്‌ക്കഞ്ചു മക്കളാണെ

കുഞ്ചിയമ്മയ്‌ക്കഞ്ചു മക്കളാണെ
അഞ്ചാമനോമന കുഞ്ചുവാണെ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചുന്ന്‌ പേരു വന്നു
വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.

ആനവരുന്നുണ്ടാന

ആനവരുന്നുണ്ടാന
തുമ്പിക്കയ്യുള്ളാന.
കറുകറെ നിറമുള്ളാന
കൊമ്പുകള്‍ രണ്ടുള്ളാന
തൂണുകള്‍ പോലെ കാലുകളും
പത്തായം പോല്‍ കുംഭയുമായി
ആന നടത്തം കാണാന്‍
എന്തൊരുചേലെന്റമ്മിണിയെ

ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ

ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ
നെയ്യിലിട്ട ദോശ
അച്ഛനഞ്ച്‌, അമ്മയ്‌ക്ക്‌ നാല്‌
ചേട്ടന്‌ മൂന്ന്‌, ചേച്ചിക്ക്‌ രണ്ട്‌
എനിക്കൊന്നേ തന്നുള്ളൂ

ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ

ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ
പാലു തരും പീപ്പിതരും പാവതരും അമ്മ
പട്ടുറുമാല്‍ തുന്നിത്തരും പൊട്ടുതൊടുവിക്കും
അച്ഛനെന്നെ തല്ലിടുമ്പോള്‍ അമ്മയോടിയെത്തും
അമ്മയാണെന്നുമെന്റെ കാണപ്പെട്ട ദൈവം
അമ്മയെമറക്കുകില്ല ജീവനുള്ള കാലം


തള്ള പൂച്ചേം പിള്ള പൂച്ചേം

തള്ള പൂച്ചേം പിള്ള പൂച്ചേം
ചന്ത കാണാന്‍ പോയി
മ്യാവൂ മ്യാവൂ മ്യാവൂ, തള്ള നടന്നു മുമ്പേ
മ്യാവൂ മ്യാവൂ മ്യാവൂ, പിള്ള നടന്ന പിമ്പേ
പച്ചക്കറി കണ്ടു, പച്ചിലകള്‍ കണ്ടു
പഴുത്തു തുടുത്ത, പഴങ്ങള്‍ കണ്ടു
കായലോളങ്ങളില്‍ നീന്തിത്തുടിച്ചൊരു
മീനിനെ മാത്രം കണ്ടില്ല,
മീനിനെ മാത്രം കണ്ടില്ല.


വാകുരുവീ വരുകുരുവി

വാകുരുവീ വരുകുരുവി
വാഴക്കൈമേലിരി കുരുവി
നാരുതരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം

റാകി പറക്കുന്ന ചെമ്പരുന്തേ

റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു